തൃശൂര്‍: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാകുന്നു. കുറ്റിപ്പുറം ഇടപ്പള്ളി നാലുവരിപ്പാതയ്ക്കായി ഭൂമിയേറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായതോടെ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള രേഖകളുടെ വിതരണോദ്ഘാടനം ഇന്ന് നടക്കും. രണ്ടിന് മേത്തല സിവില്‍ സ്‌റ്റേഷന്‍ ഹാളില്‍ റവന്യൂമന്ത്രി കെ. രാജന്‍ വിതരണം നിര്‍വഹിക്കും. ചാവക്കാട് താലൂക്കിലെ എടക്കഴിയൂര്‍, ഒരുമനയൂര്‍, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂര്‍ വില്ലേജുകളിലെ 12 ഉടമകള്‍ക്കാണ് ആദ്യമായി നഷ്ടപരിഹാരത്തുകയുടെ രേഖകള്‍ വിതരണം ചെയ്യുന്നത്.