കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാര്‍ഥി. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം.
എ എ റഹീം, ടി പി ബിനീഷ് എന്നീ യുവ നേതാക്കളുടെ പേരുകളാണ് ഇന്നലെ ഉയര്‍ന്നുകേട്ടത്. ടി പി ബിനീഷ് നിലവില്‍ സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയാണ്. എ എ റഹീം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും. എന്നാല്‍ കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്.