വാക്‌സിന്‍ സ്വീകരിക്കുന്നതും മുന്‍കരുതല്‍ പാലിക്കുന്നതും മാത്രമാണ് ഏക മാര്‍ഗം
കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം ചെറുക്കാന്‍ എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് സ്വദേശികളോടും പ്രവാസികളോടും ആഹ്വാനം ചെയ്ത് കുവൈറ്റ് മന്ത്രിസഭ. വാക്‌സിന്‍ സ്വീകരിക്കുന്നതും, മുന്‍കരുതലുകള്‍ പാലിക്കുന്നതും മാത്രമാണ് സുരക്ഷിതരായിരിക്കാനുള്ള ഏക മാര്‍ഗമെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി.
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍, മരണനിരക്ക്, രോഗമുക്തരാകുന്നവര്‍, ഗുരുതരാവസ്ഥയിലുള്ളവര്‍ തുടങ്ങിയ ആരോഗ്യമന്ത്രാലയം നല്‍കിയ കണക്കുകള്‍ മന്ത്രിസഭായോഗം വിലയിരുത്തി.
കുവൈറ്റിലെ പുതിയ മന്ത്രിസഭയിലെ ആദ്യ യോഗമായിരുന്നു ഇത്. മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദിയര്‍പ്പിച്ചു. പുതിയ അംഗങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. രാജ്യ പുരോഗതിക്കായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.