കുവൈറ്റില്‍ ശനിയാഴ്ച 846 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 170,036 ആയി. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായി 10,651 പരിശോധനകളാണ് ശനിയാഴ്ച നടന്നത്.
539 പേരാണു ശനിയാഴ്ച രോഗ മുക്തരായത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 161,093 ആയി. ചികിത്സയില്‍ 7,979 പേരും തീവ്ര പരിചരണത്തില്‍ 70 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.