കുവൈത്ത് തീപിടിത്തം; കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിര സഹായങ്ങൾ നൽകണം, റിയാദ് ഒഐസിസി

റിയാദ്:കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേർ മരിച്ച സംഭവത്തില്‍ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.

ജീവിതമാർഗം കണ്ടെത്താൻ ഇന്ത്യയില്‍നിന്ന് തൊഴില്‍ തേടിയെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും.അവരുടെ കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഒരു നിമിഷം കൊണ്ട് അഗ്നി ഗോളങ്ങളാൽ ഇല്ലാതായത്. മരിച്ചവരുടെയും, പരിക്ക് പറ്റിയവരുടെയും കുടുംബത്തിന്റെ ദുഃഖങ്ങളിൽ പങ്ക് ചേരുന്നതോടൊപ്പം, പരിക്കേറ്റ് ചിത്സയിലുള്ളവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അറീയിച്ചു.അതോടൊപ്പം അവരുടെ കുടുംബത്തിന് വേണ്ട അർഹമായ അടിയന്തിര സഹായങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ എത്രയും വേഗം നൽകണമെന്നും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news