ക്ഷേത്രത്തിലേക്ക് പോയ യുവതി കുളത്തിൽ മരിച്ച നിലയിൽ

Date : 30 – 01 – 2021
ആലപ്പുഴ: പുലര്ച്ചെ വീട്ടില്നിന്ന് ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയെ കുളത്തില് മരിച്ച നിലയില് കണ്ടെത്തി. താമരക്കുളം ചത്തിയറ പുതുച്ചിറയിലാണ് യുവതിയെ മുങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. താമരക്കുളം പച്ചക്കാട് ആമ്പാടിയില് പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33)യാണ് മരിച്ചത്.
കൊല്ലം പാവുമ്പായിലെ കുടുംബ വീട്ടില്നിന്ന് വ്യാഴാഴ്ച പുലര്ച്ചേ അഞ്ചരയോടെ സമീപത്തുള്ള ചിറയ്ക്കല് ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു. ഇവരെ കാണാതായതോടെ വീട്ടുകാര് നടത്തിയ തിരച്ചിലില് ഇവരുടെ സ്‌കൂട്ടര് ക്ഷേത്രത്തിനു തൊട്ടടുത്ത് നിന്നു കണ്ടെത്തി. ചിറയുടെ കടവില്നിന്നു ചെരുപ്പുകളും കിട്ടി. തുടര്ന്നു നടത്തിയ തിരച്ചിലില് രാവിലെ ഏഴരയോടെയാണ് ചിറയില് മരിച്ചനിലയില് കണ്ടെത്തിയത്.
നാലുവര്ഷമായി ഭര്ത്താവിനും കുട്ടികള്ക്കുമൊപ്പം ബംഗളൂരുവിലായിരുന്നു വിജയലക്ഷ്മിയുടെ താമസം. ബൈക്കിലെത്തി മാല മോഷ്ടിച്ച നിരവധി കേസുകളില് ഭര്ത്താവ് പ്രദീപ് പിടിയിലായതോടെയാണ് വിജയലക്ഷ്മിയും കുടുംബവും ബംഗളൂരുവിലേക്കു പോകുന്നത്. അവിടെ വച്ച് പ്രദീപ് വീണ്ടും പിടിയിലായതോടെ ഒരുമാസം മുന്പ് കുട്ടികള്ക്കൊപ്പം നാട്ടിലേക്ക് വരുകയായിരുന്നു. തുടര്ന്ന് പാവുമ്പായിലെ സ്വന്തം വീട്ടിലായിരുന്നു താമസം .ആത്മഹത്യയാണെന്നാണ് പൊലിസിന്റെ നിഗമനം. നൂറനാട് പൊലിസ് മേല്നടപടികള് സ്വീകരിച്ചു.
spot_img

Related Articles

Latest news