ലക്നൗ : ഇന്റർനെറ്റിൽ അശ്ലീലം തിരയുന്നവരെ യോഗി ആദിത്യനാഥ് സർക്കാർ തിരയും. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് സർക്കാർ മുതിരുന്നത്.
യു പി പോലീസ് പുറത്തു വിട്ടതാണ് ഈ വിവരം. ഇതിനായി പുതിയ ഒരു കമ്പനിയുമായി കരാർ ഉണ്ടാക്കിയതായി പോലീസ്. അശ്ളീല സൈറ്റുകൾ തിരയുന്നത് പോലീസ് നിരീക്ഷിക്കുകയും എസ് എം എസ് വഴി അറിയിക്കുകയും ചെയ്യും. “യു പി വുമൺ പവർലൈൻ 1090” എന്ന നിരീക്ഷണ സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്.