ഫോര്‍ട്ടുകൊച്ചിയില്‍ തിങ്ങിനിറഞ്ഞത് ലക്ഷങ്ങള്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്;

പുതുവര്‍ഷം ആഘോഷിക്കാനായി അഞ്ചുലക്ഷത്തോളം പേര്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക് എത്തിയെന്നാണ് ഏകദേശ കണക്കുകള്‍കൊച്ചിന്‍ കാര്‍ണിവലില്‍ അര്‍ധരാത്രി പപ്പാഞ്ഞി കത്തിക്കല്‍ ചടങ്ങ് കഴിഞ്ഞയുടനെ വന്‍ തിക്കും തിരക്കും ഉണ്ടായി. പരേഡ് മൈതാനത്തുനിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന്  ഒറ്റ ജങ്കാറില്‍ പതിനായിരക്കണക്കിന് പേരാണ് അഴിമുഖം കടന്നത്. ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് വൈപ്പിന്‍ ഫെറി വഴിയായിരുന്നു.ആംബുലന്‍സുകള്‍ക്കുമായി ഒരു ഡോക്ടറാണ് ഉണ്ടായിരുന്നത്.

 ഇരുപതിനായിരം ജനങ്ങളെ ഉള്‍ക്കൊള്ളിക്കാവുന്ന പരേഡ് ഗ്രൗണ്ടില്‍ തിങ്ങി നിറഞ്ഞത് നാല് ലക്ഷത്തോളം പേരെന്ന് കണക്കുകള്

ആഘോഷ ലഹരിയില്‍ ആനന്ദ നൃത്തം ചെയ്തും പാപ്പാഞ്ഞി യെ കത്തിച്ചും പുതുവത്സരത്തെ സ്വാഗതം ചെയ്ത ശേഷം ഗ്രൗണ്ടില്‍ നിന്ന് പുറത്തുവരാന്‍ കഴിയാതെ ശ്വാസംമുട്ടി പിടഞ്ഞത് പതിനായിരങ്ങളാണ്.മൈതാനത്ത് നിന്നും പുറത്ത് ഇറങ്ങാനുള്ള വഴികള്‍ അടച്ചതാണ് ആളുകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന സ്ഥലം കൂടിയാണ് ഫോര്‍ട്ട് കൊച്ചി.

spot_img

Related Articles

Latest news