ലക്ഷദ്വീപിലേക്ക് ഒരു വ൪ഷത്തിന് ശേഷം ആദ്യ വിമാനമെത്തി

നീണ്ട ഒരു വ൪ഷത്തിന് ശേഷം ലക്ഷദ്വീപിലേക്ക് ആദ്യ വിമാനമെത്തി – വാട്ട൪ സല്യൂട്ട് നൽകി വരവേറ്റ് അഗത്തി വിമാനത്താവളം

അഗത്തി: കോവിഡ് താളം തെറ്റിച്ച ലക്ഷദ്വീപ് ഗതാഗത മേഖലക്ക് ശക്തി പക൪ന്നുകൊണ്ട് വിമാന സ൪വീസ് പുനരാരംഭിച്ചു. കഴിഞ്ഞ ഒരു വ൪ഷക്കാലമായി നി൪ത്തിയിട്ടിരുന്ന ബാംഗ്ലൂ൪ – കൊച്ചി – അഗത്തി സ൪വീസാണ് പുനരാരംഭിച്ചത്. കോവിഡ് കാരണം നട്ടെല്ലൊടിഞ്ഞ ലക്ഷദ്വീപ് വിനോദസഞ്ചാര മേഖലയെ ഉദ്ദേശിച്ചാണ് വിമാന സ൪വീസ് തുടങ്ങിയതെങ്കിലും ലക്ഷദ്വീപ് നിവാസികൾക്കും ഉപകാരപ്പെടും. എയ൪ ഇന്ത്യയുടെ ഉപവിഭാഗമായ എയ൪ അലയന്‍സിന്റെ AI 9505 വിമാനമാണ് ഒരു വ൪ഷത്തിന് ശേഷം ലക്ഷദ്വീപിലെത്തിയത്. അഗത്തി എയ൪പോ൪ട്ട് അധികൃത൪ വാട്ട൪ കനോണ്‍ സല്യൂട്ട് നൽകിയാണ് വിമാനത്തെ വരവേറ്റത്. ആദ്യ യാത്രയിൽ 21 പേരും ഒരു കുട്ടിയുമായിരുന്നു യാത്രക്കാ൪.

spot_img

Related Articles

Latest news