അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം
പൊതുവെ കുറ്റകൃത്യങ്ങള്‍ കുറവായ ദ്വീപുകളില്‍ ഗുണ്ടാ ആക്‌ട് നടപ്പിലാക്കാനുള്ള നീക്കവും ജനങ്ങളെ ആശങ്കപ്പെടുത്തുന്നുതാണെന്നും ജനവികാരം മാനിച്ചുകൊണ്ട് ഈ നടപടികള്‍ പിന്‍വലിക്കാനും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കാനും ഗവണ്‍മെന്റ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും എം.പി അബദുസ്സമദ് സമദാനി എം.പി.
നമ്മുടെ രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ കാര്യത്തില്‍ വളരെ സുരക്ഷിതമായി നില കൊണ്ട പ്രദേശങ്ങളുടെ മുന്‍നിരയിലായിരുന്നു ലക്ഷദ്വീപ്. എന്നാല്‍ അവിടെ നടപ്പാക്കിയ പുതിയ ഭരണ പരിഷ്‌കാരങ്ങള് മഹാമാരിയുടെ വ്യാപനം ത്വരിതപ്പെടുത്തിയതിന്റെ ഉത്കണ്ഠയിലാണ് ജനങ്ങള്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ദ്വീപിലെ പോസിറ്റീവിറ്റി നിരക്ക് മുന്‍നിലയില്‍ നിന്ന് കുത്തനെ ഉയര്‍ന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ നിഷ്ഠയോടെ നടപ്പിലാക്കിയിരുന്ന ആറ് ദിവസത്തെ ക്വാറന്റെയ്ന്‍ നിലനിന്നപ്പോള്‍ ഒരു വര്‍ഷത്തോളം കോവിഡിനെ അകറ്റിനിര്‍ത്താന്‍ പ്രദേശവാസികളായ ജനങ്ങള്‍ക്ക് സാധിച്ചു. എന്നാല്‍ ആ അന്തരീക്ഷമാണ് ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുന്നത്.
ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഭൂപ്രദേശമാണ് ലക്ഷദ്വീപ്. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല ദ്വീപ് സമൂഹം ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളത്. അവിടുത്തെ ജനങ്ങളുടെ സ്വഭാവ മഹിമയും പെരുമാറ്റ രീതിയുമെല്ലാം ഏറെ പ്രശംസനീയമാണ്. പ്രമുഖരും പ്രശസ്തരും അടക്കമുള്ള പലരും അത് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ശാന്തശീലരായ അവിടുത്തെ ജനങ്ങളില്‍ അമര്‍ഷവും പ്രതിഷേധവും സൃഷ്ടിക്കുന്ന നടപടികളാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.