ലക്ഷദ്വീപ് പൗരന്മാർക്കെതിരായ മോഡി സർക്കാറിന്റെ ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ലക്ഷദ്വീപ് നിവാസികളുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി റിയാദ് കോഴിക്കോട് സിറ്റി കെ എം സി സി ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.
എസ്.വി.ഹനാൻ ബിൻ ഫൈസൽ,എം എം റംസി,പി.എം.മുഹമ്മദ് ഷാഹിൻ,അബ്ദുൽ നാസർ മാങ്കാവ്,ഷൗക്കത്ത് പന്നിയങ്കര,എസ്.കെ.വി.അൻവർ,ഉമ്മർ മീഞ്ചന്ത, എസ് വി അർശുൽ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.