മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയുടെ നിയമനം വിവാദത്തില്‍

ദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി മുന്‍ ബിജെപി നേതാവ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയുടെ നിയമനം വിവാദത്തില്‍.

ഗൗരിയുടെ നിയമനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നാളെ സുപ്രീം കോടതി പരിഗണിക്കും. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗൗരി നടത്തിയ പ്രസ്താവനകള്‍ നേരത്തെ വലിയ വിവാദമായിരുന്നു.

മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബെഞ്ചില്‍ അഭിഭാഷകയായിരുന്നു വിക്ടോറിയ ഗൗരി. ഇവര്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ജനുവരി 17-ന് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. വിവരം പുറത്തായതോടെ ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് കാട്ടി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും നിരവധി പരാതികളെത്തിയിരുന്നു. വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് അധാര്‍മ്മികമാണെന്നും കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ഒരു കൂട്ടം അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലെത്തിയ ഹര്‍ജി വെള്ളിയാഴ്ച്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഗൗരി അടക്കം പതിമൂന്ന് പേരെ അഡീഷണല്‍ ജഡ്ജിമാരാക്കി കേന്ദ്ര സര്‍ക്കാര്‍ ഇതിന് പിന്നാലെ നിയമന ഉത്തരവും ഇറക്കി. ഈ കാര്യം വീണ്ടും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചതോടെ ഹര്‍ജി നാളെ തന്നെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

വിക്ടോറിയ ഗൗരിയെ ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് പരാതികള്‍ എത്തിയതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദീകരിച്ചു. ആര്‍ എസ് എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ന്യൂനപക്ഷ വിരുദ്ധമായി വിക്ടോറിയ ഗൗരി എഴുതിയ ലേഖനമാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. വിക്ടോറിയ ഗൗരിക്കെതിരായ പടയൊരുക്കത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്ന വാദവുമായി അവരെ അനുകൂലിക്കുന്ന വിഭാഗവും രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്.

spot_img

Related Articles

Latest news