ചില കാഴ്ചകൾ കേട്ടറിവിനേക്കാൾ മനോഹരമായിരിക്കും, പ്രതീക്ഷിച്ചതിനേക്കാൾ വലിയ ആസ്വാദനമായിരിക്കും പകർന്നു തരിക. മഴവില്ലുകൾ പോലെ സുന്ദരമായിരിക്കും ചില യാത്രകൾ. അപ്രതീക്ഷിതമായി വീണു കിട്ടുന്ന യാത്രകൾക്ക് ജിജ്ഞാസകളും കൗതുകങ്ങളും എമ്പാടും കൂട്ടിനുണ്ടാകും. ജീവിതത്തിലെ ഓരോ യാത്രയും ഒരു കൂട്ടം അനുഭവങ്ങളുടെ ഭാണ്ഡങ്ങളാണ്. പുരാതന ശിലാകലകളുള്ള ഗുഹകളുടെ സമുച്ചയമായ ‘ലാസ് ഗീലി ‘ ലേക്കാണ് ഈ യാത്ര.