പി സി ചാക്കോയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ ലതികാ സുഭാഷ് എന്‍ സി പിയിലേക്ക്. എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുമായി ലതികാ സുഭാഷ് ചര്‍ച്ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
‘പിസി ചാക്കോയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കുട്ടിക്കാലം തൊട്ട് കാണുന്ന കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചല്ല എന്‍ സി പിയിലേക്ക് പോകുന്നത്,കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ്.’- ലതികാ സുഭാഷ് പറഞ്ഞു. അധികം വൈകാതെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ലതികാ സുഭാഷ് പാര്‍ട്ടിവിട്ടത്. തലമുണ്ഡനം ചെയ്തും അവര്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുകയും 7,624 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു.
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസ് നേരത്തെ ലതികാ സുഭാഷിനെ പുറത്താക്കിയിരുന്നു. അതേസമയം ലതികാ സുഭാഷിനെ എ കെ ശശീന്ദ്രന് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് വരുന്നവര്‍ക്ക് എന്‍ സി പി അര്‍ഹമായ പരിഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.