കുഞ്ഞു ഭാവനകൾക്ക് ചിറകേകാൻ കാരക്കുറ്റിയിൽ കലണ്ടർ മാഗസിൻ

മുക്കം :കുരുന്നുകളുടെ സർഗ രചനകൾ ഉൾപ്പെടുത്തി ‘കുഞ്ഞോല’ എന്ന പേരിൽ കാരക്കുറ്റി ജി.എൽ.പി.സ്കൂളിൽ തയ്യാറാക്കിയ കലണ്ടർ മാഗസിൻ ശ്രദ്ധേയമായി.ക്ലാസ്റൂം പ്രവർത്തനങ്ങളുടെ ഭാഗമായും മറ്റും ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ അൻപതോളം കുട്ടികൾ തയ്യാറാക്കിയ വിവിധ രചനകളാണ് നീളൻ കലണ്ടറിൻ്റെ മാതൃകയിൽ അച്ചടിച്ച് പുറത്തിറക്കിയത്.

‘കുഞ്ഞോല’യുടെ രണ്ടാം ലക്കമാണ് ഈ കലണ്ടർ. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകളുടെ സമാഹാരമായാണ് ആദ്യലക്കം പുറത്തിറങ്ങിയിരുന്നത്.
ഗ്രാമപഞ്ചായത്തംഗം വി. ഷംലൂലത്ത് അധ്യക്ഷയായ പരിപാടിയിൽ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി കലണ്ടർ മാഗസിൻ പതിപ്പ് പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് വി. മുഹമ്മദുണ്ണി ഏറ്റുവാങ്ങി. ചടങ്ങിൽ മാധ്യമപ്രവർത്തകൻ സി.ഫസൽ ബാബു ,എസ്.എം.സി. ചെയർമാൻ സി മുഹമ്മദലി, ഹെഡ്മാസ്റ്റർ ജി.എ റഷീദ്, പി. ഷംനാബി, എം.വി. സഫിയ തുടങ്ങിയവർ സംസാരിച്ചു.

spot_img

Related Articles

Latest news