ന്യൂ ഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി ഈ മാസം പരിഗണിക്കും. ആഗസ്റ്റ് 10 ന് കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ നിന്നും നീക്കം ചെയ്തതിനെതിരെ സിബിഐയും മറ്റ് പ്രതികളുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.