പഞ്ചവത്സര ബി എ എൽ എൽ ബി, ബികോം എൽ എൽ ബി, ത്രിവത്സര എൽ എൽ ബി, എൽ എൽ എം, എം ബി എൽ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ ജൂലൈ 31 വരെ സമർപ്പിക്കാം.
പഞ്ചവത്സര ബി എ എൽ എൽ ബി, ബി കോം എൽ എൽ ബി കോഴ്സുകൾക്ക് 45 ശതമാനം മാർക്കോടെ പ്ലസ്ടു ആണ് യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷ ഫീസ് 1,250 രൂപ.
ത്രിവത്സര എൽ എൽ ബി കോഴ്സിലേക്ക് 45 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. അപേക്ഷ ഫീസ് 1,000 രൂപ.
എൽ എൽ എം, എം ബി എൽ എന്നീ കോഴ്സുകൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും നിയമ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1,000 രൂപ.
അപേകൾ ഓൺലൈൻ വഴി (www.keralalawacademy.in) സമർപ്പിക്കാവുന്നതാണ്.
ഫോൺ : 0471 2433166, ഇമെയിൽ : : keralalawacademy123@gmail.com