ഏറ്റുമാനൂരില്‍ അഭിഭാഷകയും മക്കളും പുഴയില്‍ ചാടി ജീവനൊടുക്കി

കോട്ടയം: കോട്ടയം അയർക്കുന്നത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടി ജീവനൊടുക്കി. അയർക്കുന്നതുള്ള പള്ളിക്കുന്നില്‍ പുഴയിലാണ് പാലാ മുത്തോലി സ്വദേശിനി അഡ്വ.ജിസ്മോളും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍മക്കളും മുങ്ങിമരിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ജിസ്മോള്‍. ജിസമോളുടെ മക്കളായ നേഹ (4 ), നോറ (1) എന്നിവരാണ് മരിച്ചത്. പുഴയില്‍ ചാടിയ ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച്‌ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

നിവലില്‍ അഭിഭാഷകയായി ജോലി ചെയ്തുവരികയാണ് ജിസ്മോള്‍. ഇന്ന് രാവിലെ ഭർത്താവിൻ്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ ആശുപത്രിയില്‍ പോയിരുന്നു. അവർ എത്തുന്നതിന് മുമ്പാണ് ആത്മഹത്യ. കുടുംബപരമായോ വ്യക്തിപരമായോ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിഞ്ഞിട്ടില്ല. പുഴയില്‍ ചാടുന്ന ശബ്ദം നാട്ടുകാരാണ് കേട്ടത്. ആളുകള്‍ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്കൂട്ടറിലാണ് മൂവരും പുഴയുടെ കരക്കെത്തിയത്. ആഴമുള്ള സ്ഥലമായതിനാല്‍ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതീവ ഗുരുതരാവസ്ഥയിലാണ് മൂവരേയും കരക്കെത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

spot_img

Related Articles

Latest news