താമരശ്ശേരി: ചുരം ഏഴാം വളവിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഭിഭാഷകന് വെട്ടേറ്റു . ഇന്ന് രാത്രി ഏഴുമണിയോട് കൂടിയായിരുന്നു സംഭവം. കാറിലെത്തിയ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചതായി പറയുന്നത്.തിരുവന്തപുരത്ത് ജോലി ചെയ്യുന്ന വയനാട് കൽപ്പറ്റ മണീയംകോട് സ്വദേശി സച്ചിനാണ് വെട്ടേറ്റത്. ശരീരമാസകലം മുറിവുകളേറ്റ നിലയിൽ കണ്ടെത്തിയ അഭിഭാഷകനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യക്തിവിരോധം കാരണമാണന്നാന്ന് പ്രാഥമികമായി അറിയാൻ കഴിയുന്നത്.