ഊന്നു വടിയേന്തി തെരഞ്ഞെടുപ്പ് ഗോദയിൽ

തിരുവമ്പാടി : കോഴിക്കോട് ജില്ലയിലെതിരുവമ്പാടി മണ്ഡലം എൽഡിഎഫ് സാരഥി ലിന്റോ ജോസഫ് ഒരു അത്‌ലറ്റ് ആയിരുന്നു. മധ്യ ദൂര ഓട്ടത്തിൽ സംസ്ഥാന ചാമ്പ്യനായിരുന്നു. ആ ചെറുപ്പക്കാരൻ ഇന്ന് തന്റെ വലതുകാലിനു പകരം നിലത്തുറപ്പിക്കുന്നത് ഇടതുകയ്യിലെന്തിയ ഊന്നു വടിയാണ്.

 

പ്രളയ സമയത്ത് ഡ്രൈവറെ ലഭിക്കാതെ, ഗുരുതരാവസ്ഥയിലുള്ള ക്യാൻസർ രോഗിയെയും വാരിയെടുത്ത് സ്വയം ആംബുലൻസ് ഓടിച്ചു പോകുന്ന വഴി എതിരെ വന്ന ടിപ്പർ ലോറി പാഞ്ഞു കയറി. അപകടത്തിൽ ജീവച്ഛവമായി കിടന്ന ആ ഇരുപത്തതിയെട്ടുകാരൻ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നത് തന്റെ ചേതനയറ്റ വലതുകാലുമായാണ്.

 

ആക്രി പെറുക്കിയും മീൻ വിറ്റും കല്ല് ചുമന്നും നാടിനു വേണ്ടി പൊരുതിയ യുവതയുടെ പ്രതീകമാണ് ലിന്റോ. കോഴിക്കോടിൻ്റെ മലയോര മേഖലയിൽ നടന്ന വികസനത്തിൻ്റെ വെളിച്ചത്തിലാണ് ഊന്നു വടിയുമായി ജനങ്ങളുടെ ഇടയിലേക്ക് ലിന്റോ എത്തുന്നത്.

spot_img

Related Articles

Latest news