കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 30ന് എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. വൈകുന്നേരം നാല് മണിക്ക് എല്ലാ പഞ്ചായത്ത് വാർഡുകളിലും കോര്പ്പറേഷന് ഡിവിഷനുകളിലുമാണ് പ്രതിഷേധം നടത്തുക.
സംസ്ഥാനത്താകെ 25,000 ത്തോളം കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ കണ്‍വീനര്‍ എ വിജയരാഘവന് അറിയിച്ചു.
ജനകീയ പ്രതിഷേധത്തില്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ നാല് പേരടങ്ങുന്ന 25 ഗ്രൂപ്പുകളും, കോര്പ്പറേഷന് ഡിവിഷനുകളില്‍ നാല് പേരുള്ള നൂറ് ഗ്രൂപ്പുകളുമാണ് പങ്കെടുക്കുക. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് പരിപാടി ആസൂത്രണം ചെയ്യുകയും പ്രചാരണം നല്‍കുകയും ചെയ്യുമെന്ന് കൺവീനർ പറഞ്ഞു.