എൽ.ഡി.എഫ്. വികസന മുന്നേറ്റ ജാഥകൾ ഫിബ്രവരി 13ന് കാസർഗോഡു നിന്നും 14 ന് എറണാകുളത്തു നിന്നും ആരംഭിക്കും. വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തൃശ്ശൂരിൽ ജാഥ സമാപിക്കും.
തെക്കൻ മേഖലാ ജാഥയുടെ നായകൻ ബിനോയ് വിശ്വമാണ്. സി. പി. ഐ. ദേശീയ സെക്രട്ടറി ഡി.രാജയാണ് ജാഥയുടെ ഉദ്ഘാടകൻ. തിരുവനന്തപുരത്ത് ജാഥ സമാപിക്കും.
നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ്.എന്ന മുദ്രാവാക്യമുയർത്തി ആരംഭിക്കുന്ന വികസന മുന്നേറ്റ യാത്രകൾ ഫിബ്രവരി 26 ന് സമാപിക്കും.