തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച എല്‍ ഡി എഫ് നേതൃത്വത്തില്‍ നടക്കുന്ന ഗൃഹാങ്കണ സമരം വിജയിപ്പിക്കാന്‍ നാടൊരുങ്ങി. വൈകിട്ട് 5.30 മുതല്‍ ആറു വരെ എല്ലാ വീട്ടിനു മുമ്പിലും നടക്കുന്ന സമരത്തില്‍ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡും പോസ്റ്ററും ഉയര്‍ത്തും. കുടുംബാംഗങ്ങള്‍ സമരത്തിന്റെ ഭാഗമാകും.
കോവിഡില്‍ പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതല്‍ അപകടത്തിലാക്കുന്ന തരത്തിലാണ് വാക്സിന് വിലയിട്ടത്. വിവേചനവും ജനവിരുദ്ധവുമായ ഈ നയം തിരുത്തിക്കാനാണ് ഗൃഹാങ്കണ സമരം.