സമാധാന സന്ദേശ യാത്രയുമായി എല്‍ഡിഎഫ്

പാനൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ആത്മ സംയമനം പാലിച്ചെന്ന് എം വി ജയരാജന്‍

കണ്ണൂര്‍ പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സമാധാന സന്ദേശ യാത്രയുമായി എല്‍ഡിഎഫ്. അക്രമമുണ്ടായാല്‍ തിരിച്ചടിക്കലല്ല സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും സമീപനമെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമാധാന സന്ദേശ യാത്ര കടവത്തൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്‍സൂര്‍ വധത്തെ തുടര്‍ന്ന് സിപിഎം സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് നടന്നതെന്ന് എം.വി ജയരാജന്‍ പറഞ്ഞു. ലീഗിന്റെ ആക്രമണം ഉണ്ടായപ്പോഴെല്ലാം നാട്ടില്‍ സമാധാനം പുലരാന്‍ വേണ്ടി സിപിഎം പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചു. ഏത് പാര്‍ട്ടിയില്‍പ്പെട്ട ആളായാലും രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെടാന്‍ പാടില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലീം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മേഖലയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ആദ്യം ആക്രമിക്കപ്പെട്ടതെന്ന് ജയരാജന്‍ ആരോപിച്ചു. സിപിഎം പ്രവര്‍ത്തകനായ ഷിനാസിനെ ലീഗുകാര്‍ തട്ടിക്കൊണ്ടുപോയി. ഷിനാസിനെ തേടി സിപിഎം പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് സംഘര്‍ഷവും അക്രമവും ദൗര്‍ഭാഗ്യകരമായ മരണവും ഉണ്ടായതെന്ന് പറഞ്ഞ ജയരാജന്‍ യുഡിഎഫും മാദ്ധ്യമങ്ങളും സിപിഎമ്മിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും വ്യക്തമാക്കി.

spot_img

Related Articles

Latest news