ലീഡർ കെ കരുണാകരനെ അനുസ്മരിച്ചു.

ലീഡർ കെ കരുണാകരന്റെ നൂറ്റി മൂന്നാം ജന്മദിനം ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ശങ്കർ എളങ്കുറിന്റെ അദ്ധ്യക്ഷതയിൽ സൂം വഴി അദ്ദേഹത്തെ അനുസ്മരിച്ചു.

ജനറൽ സെക്രെട്ടറി സത്താർ കായംകുളം ആമുഖം പറയുകയും ജനറൽ സെക്രെട്ടറി മാത്യു ജോസഫ് പരിപാടിയതിൽ പങ്കെടുത്തവർക്ക് സ്വാഗതവും പറഞ്ഞു.

ലീഡർ കേരള രാഷ്രീയത്തിലെ ഒരു ചാണക്യനായിരുന്നു. പാർട്ടിക്കുള്ളിലെ ഏത് വലിയ പ്രശ്നവും അദ്ദേഹത്തിന്റെ സൂത്രവാഖ്യത്തിലൂടെ പരിഹരിക്കാൻ കഴിഞ്ഞിരുന്നു. തൊഴിലാളി പ്രസ്ഥാനത്തിലൂടെ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലൂടെ കേരള രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച കണ്ണോത്ത് കരുണാകരൻ മാരാർ എന്ന കെ കരുണാകരൻ പിന്നീട് ഇന്ത്യൻ രാഷ്രീയത്തിലെ കിംഗ്‌ മേക്കറായി മാറി. യൂ ഡി എഫിനെ കെട്ടിപ്പടുക്കാൻ മുഖ്യപങ്കുവഹിച്ച അദ്ദേഹം കേരളത്തിന്റെ മതേതര-ജനാധിപത്യ സംസ്കാരത്തെ ഇത്രമാത്രം സ്വാധീനിച്ച നേതാക്കൾ അത്യപൂർവമാണ്. നെടുമ്പാശ്ശേരി വിമാനത്താവളം മുതൽ കേരളത്തിലുടനീളം അദ്ദേഹത്തിന്റെ വികസന മാതൃകകളുടെ കയ്യൊപ്പ് കാണാം. ലീഡർക്കുള്ള നിത്യസ്മാരകവും അതുതന്നെയാണ് എന്ന് യോഗത്തിൽ പങ്കെടുത്ത ഓരോരുത്തരും അനുസ്മരിച്ച് ശതകോടി പ്രണാമം അർപ്പിച്ചു.

അനുസ്മരണ യോഗത്തിൽ പ്രവാസം മതിയാക്കി നാട്ടിലേക്ക്‌ മടങ്ങുന്ന ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ ആക്റ്റിങ് പ്രസിഡന്റ് ആയിരുന്ന അഷറഫ് വടക്കേവിള മുഖ്യ പ്രഭാഷണം നടത്തി. ജെ. സെക്രെട്ടറി ഷാജി സോണ, ട്രഷെർ കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ജിദ്ദ ട്രഷെർ ശ്രീജിത്ത്, സെക്രട്ടറി സിദ്ദിഖ്‌ കല്ലുപറമ്പിൽ, മറ്റ്‌ എക്സിക്യൂട്ടീവ് മെമ്പർമാരായ കുഞ്ഞിമോൻ കൃഷ്ണപുരം, ഷാനവാസ് എസ്. പി, ഷാജഹാൻ കരുനാഗപ്പള്ളി, ബഷീർ പരുത്തികുന്നൻ, ഇസ്മായിൽ കൂരിപൊയിൽ, ശ്രീജിത്ത് കോലോത്ത്, നൗഷാദ് കാളികാവ്, നാസ്സർ ലെയ്സ്, ബനൂജ് എന്നിവർ ലീഡറിന്റെ ഓർമ്മകൾ പങ്കുവെച്ചു. ജോൺസൻ മാർക്കോസ് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news