തൃശൂർ: പ്രമുഖ ബാലസാഹിത്യകാരി സുമംഗല (ലീല നമ്പൂതിരിപ്പാട് -87) നിര്യാതയായി. മകന് അഷ്ടമൂര്‍ത്തിയുടെ വടക്കാഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അമ്പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകള്‍, കുറിഞ്ഞിയും കൂട്ടുകാരും, നെയ്പ്പായസം, തങ്കകിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ എന്നീ സമാഹരങ്ങളാണ് ബാലസാഹിത്യ ലോകത്തിന് സുമംഗലയുടെ സംഭാവന. കടമകള്‍, ചതുരംഗം, ത്രയംബകം, അക്ഷഹൃദയം എന്നീ നോവലുകളും രചിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സര്‍ക്കാറിെൻറ സാമൂഹിക ക്ഷേമ വകുപ്പ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി പുരസ്കാരം, 2010ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, ശൂരനാട് കുഞ്ഞൻപിള്ള പുരസ്കാരം (2017), പൂന്താനം ദിനാഘോഷത്തിെൻറ ഭാഗമായി ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പൂന്താനം -ജ്ഞാനപ്പാന പുരസ്കാരം എന്നിവയും സുമംഗലക്ക് ലഭിച്ചിട്ടുണ്ട്.