കണ്ണൂര്‍: ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും പിടിക്കപ്പെട്ടപ്പോള്‍ തള്ളിപ്പറയുകയും ചെയ്യുന്ന സി.പി.എം നിലപാട് പരിഹാസ്യമാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍കരീം ചേലേരി.
സി.പി.എമ്മിന്റെ സൈബര്‍ സഖാക്കളായ ആകാശ് തില്ലങ്കേരിയും അര്ജുന് ആയങ്കിയും ഉള്‍പ്പെടെയുള്ള സംഘം നരഹത്യക്ക് നേതൃത്വം നല്‍കുക മാത്രമല്ല, കുഴല്‍പണ ഇടപാടും സ്വര്ണക്കടത്തുമടക്കമുള്ള അധോലോക പ്രവൃത്തികള്‍ക്ക് ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന മാഫിയ സംഘങ്ങളാണെന്നും തെളിഞ്ഞു.
ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്ന് കരീം ചേലേരി പറഞ്ഞു.