ഇടതു കാറ്റില്‍ ഉലഞ്ഞ്​ ലീഗ്; ന​ഷ്​​ട​മാ​യത്​ നാ​ല്​ സി​റ്റി​ങ്​ സീ​റ്റു​ക​ള്‍ ​

മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ച്ച മു​സ്​​ലിം ലീ​ഗി​ന്​ ഇ​ട​തു ത​രം​ഗ​ത്തി​ല്‍ തി​രി​ച്ച​ടി. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ പി​ടി​ച്ചു നി​ന്നെ​ങ്കി​ലും മ​റ്റി​ട​ങ്ങ​ളി​ല്‍ നാ​ല്​ സി​റ്റി​ങ്​ സീ​റ്റു​ക​ള്‍ ന​ഷ്​​ട​മാ​യി. ക​ള​​മ​ശ്ശേ​രി, അ​ഴീ​ക്കോ​ട്, കോ​ഴി​ക്കോ​ട്​ സൗ​ത്ത്, കു​റ്റ്യാ​ടി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ ലീ​ഗ്​ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ തോ​റ്റ​ത്.

അ​ഴീ​ക്കോ​ട്ട്​​ കെ.​എം. ഷാ​ജി, കോ​ഴി​ക്കോ​ട്​ സൗ​ത്തി​ല്‍ നൂ​ര്‍​ബീ​ന റ​ഷീ​ദ്, കു​റ്റ്യാ​ടി​യി​ല്‍ പാ​റ​ക്ക​ല്‍ അ​ബ്​​ദു​ല്ല, ക​ള​മ​ശ്ശേ​രി​യി​ല്‍ ഇ​ബ്രാ​ഹീം കു​ഞ്ഞിന്റെ മ​ക​ന്‍ വി. ​ഇ. അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ എ​ന്നി​വ​രു​ടെ തോ​ല്‍​വി പാ​ര്‍​ട്ടി​ക്ക്​ ക്ഷീ​ണ​മാ​യി. നൂ​ര്‍​ബീ​ന 12,000ലേ​റെ​യും അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ 15,000ലേ​റെ​യും വോ​ട്ടി​നാ​ണ്​ തോ​റ്റ​ത്.

കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ മാ​റി കൊ​ടു​വ​ള്ളി​യി​ലെ​ത്തി​യ എം.​കെ. മു​നീ​ര്‍ വോ​​ട്ടെ​ണ്ണ​ലി​​നി​ട​യി​ല്‍ വി​യ​ര്‍​ത്തെ​ങ്കി​ലും മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ച്ച​ത്​ ആ​ശ്വാ​സ​ത്തി​ന്​ വ​ക ന​ല്‍​കു​ന്നു. തി​രു​വ​മ്പാ​ടി​യി​ല്‍ ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും സി.​പി. ചെ​റി​യ കു​ഞ്ഞി​മു​ഹ​മ്മ​ദ്​ തോ​റ്റു. പേ​രാ​​മ്പ്ര, കൂ​ത്തു​പ​റ​മ്പ്, കു​ന്ദ​മം​ഗ​ലം, കോ​ങ്ങാ​ട്, പു​ന​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ന്നും പ​ച്ച തൊ​ടാ​നാ​യി​ല്ല. മ​ണ്ണാ​ര്‍​ക്കാ​ട്ട്​​ എ​ന്‍. ഷം​സു​ദ്ദീ​ന്‍ ജ​യി​ച്ചെ​ങ്കി​ലും ഭൂ​രി​പ​ക്ഷം ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച്‌​ പ​കു​തി​യാ​യി കു​റ​ഞ്ഞു.

പാ​ര്‍​ട്ടി മ​ത്സ​രി​ച്ച മ​ല​പ്പു​റ​ത്തെ 11 സീ​റ്റു​ക​ളി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലൊ​ഴി​ച്ച്‌​ ബാ​ക്കി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മെ​ച്ച​പ്പെ​ട്ട ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യി. യു.​ഡി.​എ​ഫി​ന്​ വ്യ​ക്​​ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ള്ള മ​ണ്ഡ​ല​മാ​ണെ​ങ്കി​ലും പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ 38 വോ​ട്ടിന്റെ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ ലീ​ഗ്​ സ്ഥാ​നാ​ര്‍​ഥി ന​ജീ​ബ്​ കാ​ന്ത​പു​രം ക​ഷ്​​ടി​ച്ച്‌​ ക​ട​ന്നു ​കൂ​ടി​യ​ത്. മ​ല​പ്പു​റ​ത്തെ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​ത്തി​നി​ട​യി​ലും പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ പ്ര​ക​ട​നം നി​റം മ​ങ്ങി.

താ​നൂ​രി​ല്‍ യു​വ നേ​താ​ക്ക​ളി​ല്‍ ഏ​റ്റ​വും ശ​ക്​​ത​നാ​യ പി.​കെ. ഫി​റോ​സിന്റെ അ​​​പ്ര​തീ​ക്ഷി​ത തോ​ല്‍​വി​ ലീ​ഗ്​ നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചു. 985 വോ​ട്ടിന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണെ​ങ്കി​ലും ഇ​ട​തു സ്വ​ത​​ന്ത്ര​ന്‍ സി​റ്റി​ങ്​ എം.​എ​ല്‍.​എ വി. ​അ​ബ്​​ദു​റ​ഹ്​​മാന്റെ വി​ജ​യം ലീ​ഗിന്റെ ശ​ക്​​തി കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ താ​നൂ​രി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം തീ​രെ പ്ര​തീ​ക്ഷി​ച്ച​ത​ല്ല. സ​ര്‍​വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യാ​ണ്​ ലീ​ഗ്​ അ​വി​ടെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. എ​ക്​​സി​റ്റ്​ പോ​ളു​ക​ളി​ല്‍ ഒ​ന്നി​ല്‍ പോ​ലും ഫി​റോ​സിന്റെ തോ​ല്‍​വി പ്ര​വ​ചി​ച്ചി​രു​ന്നി​ല്ല. അ​ബ്​​ദു​റ​ഹ്​​മാന്റെ വി​ജ​യം ലീ​ഗി​ന്​ തി​രി​ച്ച​ടി​യാ​ണ്. ലോ​ക്​​സ​ഭ​യി​ല്‍​ നി​ന്ന്​ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഭൂ​രി​പ​ക്ഷം​ നേ​ടാ​നാ​യി​ല്ല.

spot_img

Related Articles

Latest news