ഹാലോവീന്‍ ദുരന്തം: മരിച്ചവരില്‍ നടനും ഗായകനുമായ ലീ ജിഹാനും

സോള്‍: ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പെട്ട് മരിച്ചവരില്‍ നടനും ഗായകനുമായ ലീ ജിഹാനും.

സംസ്കാരം ചൊവ്വാഴ്ച നടക്കും. പ്രൊഡ്യൂസ് 101 എന്ന ടി.വി റിയാലിറ്റി ഷോയിലൂടെ വരവറിയിച്ച്‌ നാടകങ്ങളിലൂടെയും സിനിമയിലൂടെയും നടനായും ഗായകനായും ശ്രദ്ധ നേടിയ യുവ പ്രതിഭയായിരുന്നു ലീ ജിഹാന്‍ (24).

സോളിലെ ഇറ്റാവോനില്‍ കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ 153 പേരാണ് മരിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ലക്ഷത്തിലേറെ പേര്‍ ഒത്തുകൂടിയ ഹാലോവീന്‍ ആഘോഷത്തിനിടെ ഇടുങ്ങിയ വഴിയില്‍ ആളുകള്‍ ഇരച്ചുകയറിയതാണ് കാരണം.

spot_img

Related Articles

Latest news