തിരുവനന്തപുരം : കേരളത്തിലെ ഇടതുപക്ഷവുമായി ഇടഞ്ഞുനിൽക്കുന്ന ഇടതുപക്ഷ ചിന്താഗതിക്കാരായ വ്യക്തികളും പാർട്ടികളും ചേർന്ന് പുതിയൊരു ഇടതുപക്ഷ ബദൽ നിലവിൽ വന്നു. പ്രോഗ്രസ്സിവ് പൊളിറ്റിക്കൽ ഫ്രണ്ട് എന്നാണ് പുതിയ ഇടതുപക്ഷ ബദൽ അറിയപ്പെടുക.
സിപിഐ (എംഎൽ), ആർഎംപി (ഐ ), എം സി പി ഐ തുടങ്ങി 15 ഓളം സംഘടനകളും ഇടതുപക്ഷ വിമർശകരായ കെ എം ഷാജഹാൻ, ജെ. ദേവിക, ഡോ. ആസാദ്, ഉമേഷ്ബാബു, തുടങ്ങിയവരും ഇതിന്റെ ഭാഗമാകും. എഴുത്തുകാരനും ചിന്തകനുമായ ബി. രാജീവൻ ആണ് മുന്നണി ചെയർമാൻ. ബാബുജി കൺവീനർ ആയിരിക്കും. ആം ആദ്‌മി പാർട്ടി പോലുള്ള സമാന ചിന്താഗതിക്കാരായ പാർട്ടികളുമായും സഹകരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അതുപോലെ സ്ത്രീ, ദളിത് പ്രസ്ഥാനങ്ങളും പുതിയ സംവിധാനത്തിൽ പങ്കാളികൾ ആയേക്കും.