കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പുലി ആക്രമണം; 12കാരന് ഗുരുതര പരിക്ക്

വാല്‍പാറയില്‍ പുലിയുടെ ആക്രമണത്തില്‍ 12 വയസ്സുള്ള ബാലന് ഗുരുതര പരിക്കേറ്റു. കഴുത്തിലും കയ്യിലും ഗുരുതരമായ പരിക്കേറ്റ കുട്ടി പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഇടയിലേക്ക് പുലി ചാടി വീഴുക ആയിരുന്നു. വാാല്‍പാറയ്ക്ക് സമീപം ഉള്ള ഷോളയാര്‍ എസ്റ്റേറ്റിലെ താമസക്കാരനും ഹോട്ടല്‍ ജീവനക്കാരനുമായ മലയാളി സതീഷ് മണിയുടെ മകന്‍ ഈശ്വര(12)നാണു പരുക്കേറ്റത്.

പരിക്കേറ്റ ബാലനും മൂത്ത സഹോദരനും മറ്റു രണ്ടു കുട്ടികളും ചേര്‍ന്നു വീടിനു സമീപം കളിച്ചുകൊണ്ടിരുന്നപ്പോഴാണു തൊട്ടടുത്തുള്ള തേയിലത്തോട്ടത്തില്‍നിന്നും പുലി ചാടിവീണത് 12കാരന്റെ കഴുത്തില്‍ പിടിത്തമിട്ട പുലി കുട്ടിയെ ആക്രമിക്കുക ആയിരുന്നു. ഇതുകണ്ട മറ്റു കുട്ടികള്‍ കരഞ്ഞു ബഹളം വയ്ക്കവേ തേയിലത്തോട്ടത്തില്‍ നിന്നു ഫീല്‍ഡ് ഓഫിസര്‍ നാഗരാജും ചന്ദ്രശേഖറും ഓടിയെത്തിയപ്പോഴേക്കും പുലി പിടിവിട്ട് തേയിലത്തോട്ടത്തിലേക്കു കടന്നുകളഞ്ഞു.

കുട്ടിയുടെ കഴുത്തിലും കയ്യിലും മാരാകമായി മുറിവേറ്റു. കുട്ടിയെ ഉടന്‍ ഫീല്‍ഡ് ഓഫിസര്‍മാര്‍ രണ്ടു പേരും ഷോളയാര്‍ എസ്റ്റേറ്റ് വക ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് വാല്‍പാറ ഗവ. ആശുപത്രിയിലേക്കു മാറ്റി.

ഗുരുതരമായി പരുക്കായതിനാല്‍ കുട്ടിയെ പിന്നീട് പൊള്ളാച്ചിയിലേക്കു കൊണ്ടുപോയി. പൊള്ളാച്ചി എംപി ഷണ്മുഖ സുന്ദരം, മാനാമ്ബള്ളി റേഞ്ച് ഓഫിസര്‍ എന്നിവര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. നാളുകള്‍ക്കു ശേഷം നടന്ന ഈ സംഭവത്തില്‍ നാട്ടുകാര്‍ കനത്ത ഭീതിയിലാണ്.

 

spot_img

Related Articles

Latest news