‘ഉറപ്പാക്കാം….പുകയില ഉപേക്ഷിക്കാം’- റിസ സെമിനാർ മെയ് 31 –ന്

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി റിസ ‘ഉറപ്പാക്കാം …… പുകയില ഉപേക്ഷിക്കാം’ എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിക്കുന്നു. മെയ് 31 -നു സൗദി സമയം വൈകുന്നേരം 4 മണിയ്ക്ക് സൂം മീറ്റിൽ നടക്കുന്ന പരിപാടി, മുൻ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, കണ്ണൂർ, എനപ്പ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നതും ഇപ്പോൾ തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ആയി ചുമതല വഹിക്കുന്നതുമായ പ്രമുഖ കാർഡിയോ തൊറാസിക് സർജൻ ഡോ. പി. ചന്ദ്രമോഹൻ ഉത്ഘാടനം ചെയ്യും.

ഡോ. തമ്പി വേലപ്പൻ പുകയിലജന്യ കാൻസറുകളെക്കുറിച്ചും, ഡോ. അബ്ദുൽ അസീസ് കോവിഡും പുകവലിയും എന്ന വിഷയത്തിലും സംസാരിക്കും. ഇതാദ്യമായി സുബൈർ കുഞ്ഞു സ്മാരക പ്രസംഗ മത്സര വിജയികൾക്ക് പുകവലിയുടെ വിവിധ ദൂഷ്യ വശങ്ങളെക്കുറിച്ച് സെമിനാറിൽ സംസാരിക്കുവാൻ അവസരം നൽകുന്നു.

പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ വി ഭരതൻ, കേരളാ കോർഡിനേറ്റർ കരുണാകരൻ പിള്ള, എസ് കെ എഫ് ഫാമിലി ഫോറം പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ, സ്കൂൾ ആക്ടിവിറ്റി കൺവീനർ പദ്മിനി യു നായർ, ജുബൈൽ സോണൽ കൺവീനർ ഷമീർ യുസഫ് തുടങ്ങിവർ പരിപാടിയ്ക്ക് നേതൃത്വം നൽകും.

റിസയുടെ ഫേസ് ബുക്ക് പേജിലും (www.facebook.com/risaactivity) ഫൗണ്ടേഷന്റെ യൂട്യൂബ് ചാനലിലും (www.youtube.com/SubairKunjuFoundation) തൽസമയം ലൈവ് ആയി വീക്ഷിക്കാൻ സൗകര്യമുണ്ടാകും.

spot_img

Related Articles

Latest news