വനിതകള്‍ക്കായി കത്തെഴുത്ത് മത്സരം

തപാല്‍ വകുപ്പ് കണ്ണൂര്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ട് സാര്‍വ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി കത്ത് എഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. എന്റെ പോസ്റ്റ് ഓഫീസ് ഇന്നലെ ഇന്ന് നാളെ എന്നതാണ് വിഷയം. 200 വാക്കുകളില്‍ കവിയാതെയുള്ള കത്തുകള്‍ പോസ്റ്റ് കാര്‍ഡ്/ ഇന്‍ലന്റ്/ പോസ്റ്റ് കവര്‍ എന്നിവ വഴിയോ എ ഫോര്‍ സൈസ് കടലാസിലോ തപാല്‍ വകുപ്പിന്റെ ഇ പോസ്റ്റ് വഴിയോ അയക്കാം.

പ്രായ പരിധി ഇല്ല. കത്തുകള്‍ പോസ്റ്റല്‍ സൂപ്രണ്ട്, കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ മാര്‍ച്ച് 10 നകം ലഭിക്കണം.

Media Wings : Kannur

spot_img

Related Articles

Latest news