വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് ലൈ​സ​ന്‍​സ് വേ​ണം: ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ എ​ല്ലാ വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും ലൈ​സ​ന്‍​സ് വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ന്നു​കാ​ലി​ക​ളെ​യും ഉ​ട​മ​ക​ള്‍ ആ​റു മാ​സ​ത്തി​ന​കം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ലൈ​സ​ന്‍​സ് എ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

അ​ടി​മ​ല​ത്തു​റ ബീ​ച്ചി​ൽ വ​ള​ർ​ത്തു​നാ​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും ഉ​ട​ന്‍ പൊ​തു നോ​ട്ടീ​സ് ഇ​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

ഇ​നി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ വാ​ങ്ങു​ന്ന​വ​ര്‍ മൂ​ന്നു മാ​സ​ത്തി​ന​കം ലൈ​സ​ന്‍​സ് എ​ടു​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ വേ​ണ​മെ​ന്നും ഇ​തി​നാ​യി ലൈ​സ​ന്‍​സ് ഫീ​സ് ഏ​ര്‍​പ്പെ​ടു​ത്താ​നാ​കു​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

spot_img

Related Articles

Latest news