തൃശൂരും പാലക്കാടും നേരിയ ഭൂചലനം; വീടുകളുടെ ജനൽ ചില്ലുകൾ ഇളകി

തൃശൂരും പാലക്കാടും ഭൂചലനം. തൃശൂര്‍ കുന്നംകുളം ഭാഗത്തും പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്.ഇന്ന് രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി.

മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കുന്നംകുളം, വേലൂര്‍ മുണ്ടൂര്‍ ഭാഗങ്ങളിലും തിരുമറ്റക്കോട് ചാഴിയാട്ടിരി ഭാഗങ്ങളിലുമാണ് ഭൂചലനമുണ്ടായത്.

spot_img

Related Articles

Latest news