അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സൗദി അല്‍ ഹിലാല്‍ ക്ലബിലേക്കെന്ന് സൂചന.

റിയാദ്: അർജൻ്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സൗദിയിലേക്കെന്ന് സൂചന.
മെസ്സി ക്ലബ്ബ് വിടുമെന്ന് നേരത്തേതന്നെ പി.എസ്.ജി പരിശീലകന്‍ ഗാള്‍ട്ടിയര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ക്ലബ്ബ് ഔദ്യോഗിക സ്ഥിരീകരണവുമായി രംഗത്തെത്തിയത്. 48 മണിക്കൂറിനുള്ളില്‍ റിയാദിലെത്തുന്ന മെസ്സി താന്‍ അല്‍ ഹിലാല്‍ ക്ലബില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിച്ചേക്കും.
മെസ്സിയ്ക്ക് നന്ദിയര്‍പ്പിച്ച് പി.എസ്.ജി ഒരു വീഡിയോ ഔദ്യോഗിക പേജിലൂടെ ആരാധകരുമായി പങ്കുവെച്ചു. മെസ്സി ക്ലബ്ബിനായി നല്‍കിയ എല്ലാ സംഭാവനകളും മറക്കാനാകില്ലെന്നും മെസ്സിയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിലും ഭാവിയില്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നും പി.എസ്.ജി പ്രസിഡന്റ് നാസ്സര്‍ അല്‍ ഖെലാഫി അറിയിച്ചു.
കരാറിന്റെ മൂല്യവും താരത്തിന്റെ ശമ്പളവും ഇതുവരെ അന്തിമമാക്കിയിട്ടില്ല. എന്നാല്‍, പ്രതിവര്‍ഷം 40 കോടി ഡോളറിന്റെ മെഗാ ഡീലാണ് താരം പരിഗണിക്കുന്നതെന്നാണ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസ്സിയുടെ പിതാവും ബിസിനസ് ഏജന്റുമായ ജോര്‍ജ് ഹൊറേഷ്യോ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മകന് സൗദി തലസ്ഥാനത്ത് താമസസൗകര്യം ഒരുക്കുന്നതിനുള്ള തയാറെടുപ്പിനായി ജോര്‍ജ് നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് മാര്‍ച്ചില്‍ പ്രാദേശിക പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഏഴ് തവണ ബാലണ്‍ ഡി ഓര്‍ നേടിയ മെസ്സി നിലവില്‍ സൗദി അറേബ്യയുടെ ടൂറിസം അംബാസഡറാണ്

spot_img

Related Articles

Latest news