നിരക്ഷരർക്ക് അക്ഷരഭ്യാസം: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കം കുറിച്ച് കാരശ്ശേരി പഞ്ചായത്ത്.

 

മുക്കം: കാരശ്ശേരി പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കം കുറിച്ചു.നിരക്ഷരർക്ക് അക്ഷരഭ്യാസം നൽകുന്നതിനുള്ള പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം .15 വയസ്സ് മുതൽ 60 വയസ്സ് വരെ പ്രായമുള്ള നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുന്നതിന്ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘാടകസമിതികൾ രൂപീകരിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.സാക്ഷരതാ മിഷൻ പരിഷ്കരിച്ച് തയ്യാറാക്കിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സാക്ഷരത ക്ലാസുകൾ നടത്തുന്നത്. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടിയും പഠിതാക്കളെ കണ്ടെത്തുന്നതിന് വേണ്ടിയും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സർവ്വേ നടത്തി.പഞ്ചായത്ത് തല സർവ്വേ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് വി പി സ്മിത നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ, ശാന്താ ദേവി മൂത്തേടത്ത്, ഗ്രാമ പഞ്ചായത്തംഗം കുഞ്ഞാലി മമ്പാട്ട്, പഞ്ചായത്ത് പ്രേരക് പാർവ്വതി, സി.ഡി.എസ് ചെയർപേഴ്സൺ ദിവ്യ, എസ്. ടി പ്രൊമോട്ടർമാർ സന്ധ്യ, ബിനീഷ് സി.ഡി.എസ് അംഗം മുംതസ്, എൽ. കെ മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

spot_img

Related Articles

Latest news