പൊന്നാനി :ചങ്ങരംകുളം യു പി വിഭാഗം വിദ്യാർത്ഥികൾക്ക് സാഹിത്യപ്രശ്നോത്തരി മത്സരം നടത്തുന്നു. ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികളിൽ അവധിക്കാല വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സാഹിത്യ ക്വിസ് മത്സരം നടത്തുന്നു. എം ടി യുടെ സർഗ ലോകങ്ങൾ എന്ന വിഷയത്തിലാകും മത്സരം. എം ടി യുടെ കഥകളിലേയും നോവലുകളിലേയും സിനിമകളിലേയും ലളിതമായ ചോദ്യങ്ങളായിരിക്കും മത്സരത്തിനുണ്ടായിരിക്കുക. വിജയികൾക്ക് ക്യാഷ് പ്രൈസും സമ്മാന പുസ്തകങ്ങളും മെറിറ്റ്സർട്ടിഫിക്കറ്റുകളും നൽകും . പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പുസ്തകങ്ങളും പങ്കാളിത്ത സാക്ഷ്യപത്രങ്ങളും നൽകും .25-5-25 ഞായർ 2 PM ന് ചങ്ങരംകുളം ഗ്രന്ഥശാല ഹാളിലാണ് മത്സരം. പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ രജിസ്ട്രേഷനുംകൂടുതൽ വിവരങ്ങൾക്കുമായി വിളിക്കുക. പ്രോഗ്രാം കൺവീനർ സോമൻ ചെമ്പ്രേത്ത് 9605960 240