കെഎസ്ആർടിസി ആദ്യ എൽഎൻജി ബസ് സർവീസ് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കേരളത്തിലെ ആദ്യ എൽഎൻജി ബസ് സർവീസ് ആരംഭിച്ചു. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്തു.

കേന്ദ്ര സർക്കാർ സ്ഥാപനമായ പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് സർവ്വീസ് തുടങ്ങിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതിന്റെയും ചെലവ് കുറച്ച് സർവീസ് നടത്തുന്നതിന്റെയും ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് നടത്തും. ലാഭകരമെങ്കിൽ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ബസുകൾ എൽഎൻജിയിലേക്ക് മാറ്റുന്നത് പരിഗണിക്കും.

spot_img

Related Articles

Latest news