45 മിനിറ്റു കൊണ്ട് ലോണ്‍, ഒരു രൂപയ്ക്ക് ബാറ്ററി വാറണ്ടി, എക്‌സ്‌ചേഞ്ച് പ്രോഗ്രാം

കൊച്ചി: ആനുകൂല്യങ്ങളും എക്സ്ചേഞ്ച് സ്‌കീമുകളും വാഗ്ദാനം ചെയ്യുന്ന ഒരു മാസത്തെ പ്രോഗ്രാമായ ‘ഏഥര്‍ ഇലക്‌ട്രിക് ഡിസംബര്‍’ പ്രഖ്യാപിച്ച്‌ ഇന്ത്യയിലെ മുന്‍നിര ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി.

ഇലക്‌ട്രിക് വാഹനവില്‍പ്പ നിരക്ക് ഉയര്‍ത്തുകയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.

6999 രൂപ വരുന്ന ബാറ്ററി വാറണ്ടി വെറും ഒരു രൂപയ്ക്ക് ഏഥര്‍ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടറിന്റെ ബാറ്ററി വാറണ്ടി രണ്ട് വര്‍ഷത്തേക്ക് കൂടുതല്‍ സുരക്ഷിതമാക്കാന്‍ കഴിയും. ഈ വര്‍ഷം ഡിസംബറില്‍ ഏഥര്‍ 450 എക്‌സ്, ഏഥര്‍ 450 പ്ലസ് എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ.

ഐഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച്‌ ഏഥര്‍ ആദ്യമായി ഒരു ഫിനാന്‍സിങ് സ്‌കീമും അവതരിപ്പിച്ചുണ്ട്. ഇതു പ്രകാരം ഏഥര്‍ സ്‌കൂട്ടര്‍ വാങ്ങുന്നതിന് 48 മാസ കാലാവധി വാഗ്ദാനം ചെയ്യുന്നു. പ്രൊസ്സസിങ് ഫീസ് ഇല്ലാതെ 45 മിനിറ്റിനുള്ളില്‍ ലോണും നല്‍കുന്നു.

പെട്രോള്‍ സ്‌കൂട്ടറുകളില്‍ നിന്ന് ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് ഉപഭോക്താക്കളെ അപ്‌ഗ്രേഡ് ചെയ്യുന്നതിനായി എക്‌ചേഞ്ച് പ്രോഗ്രാമും ഇതിന്റെ ഭാഗമായുണ്ട്. ഈ മാസം 450 എക്‌സ്, 450 പ്ലസ് എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 2023 ഡിസംംബര്‍ 31 വരെ ഏഥര്‍ ഗ്രിഡിലേക്ക് സൗജന്യ ആക്‌സസ് നല്‍കുന്നുണ്ട്.

spot_img

Related Articles

Latest news