ലോൺ താമസിപ്പിച്ചു, മാലിന്യം വാതിലിൽ തളളി പ്രതിഷേധം

ലോൺ താമസിപ്പിച്ചു, മാലിന്യം വാതിലിൽ തളളി പ്രതിഷേധം. ഭോപ്പാലിൽ ആണ് സംഭവം. തെരുവുകച്ചവടകർക്കായി സർക്കാർ പ്രഖ്യാപിച്ചു പതിനായിരം രൂപയുടെ ലോൺ ആണ് ബാങ്ക് അധികൃതർ അനാവശ്യമായി താമസിപ്പിച്ചത്. ജില്ലാ ആസ്ഥാനത്തു നിന്ന് എൺപത് കിലോ മീറ്റർ ദൂരെയുള്ള റൈസൺ ജില്ലയിലെ ബാഹുംഗഞ്ച എന്ന സ്ഥലത്താണ് സംഭവം.

പ്രധാനമന്ത്രിയുടെ സ്വയം നിധി യോജന പദ്ധതിയിലാണ് ഈ സേവനം. ലോൺ വിതരണം പുരോഗമിക്കാത്തതു കാരണം അന്വേഷിച്ചപ്പോൾ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്കുകൾ അനാവശ്യമായി താമസിക്കുന്നു എന്ന് മനസ്സിലായി. ദിവസങ്ങളായി ബാങ്കുകൾ കയറിയിറങ്ങി മടുത്തപ്പോൾ പരാതിയുമായി എത്തിയവരോട് അധികാരികൾ തന്നെയാണ് ഇങ്ങനെ ഒരു നിർദ്ദേശം വച്ചതു. തുടർന്ന് നഗരമാലിന്യങ്ങൾ ബാങ്കുകളുടെ വാതിൽക്കൽ തള്ളുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ കണ്ണ്‌ തുറക്കാൻ ഇതുമാത്രമായിരുന്ന ഒരു പരിഹാരമെന്ന പരാതിക്കാർ. ഏതായാലും ലോൺ വിതരണം എളുപ്പത്തിൽ പൂർത്തീകരിക്കാനുള്ള നടപടികൾ പൂർത്തിയായതായി പരാതിക്കാർ.

spot_img

Related Articles

Latest news