തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക ഇന്ന്‌ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ അന്തിമ വോട്ടർ പട്ടിക ചൊവ്വാഴ്ച (ജൂലൈ 13) പ്രസിദ്ധീകരിക്കാൻ സംസ്ഥാന ഇലക്ഷൻ കമ്മീഷണർ എ.ഷാജഹാൻ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അപേക്ഷകളും ജൂലൈ 14, 15 തീയതികളിൽ കൂടി സ്വീകരിക്കും. സപ്ലിമെന്ററി പട്ടിക ജൂലൈ 23 ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ മെയ് പതിനൊന്നിനാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പട്ടിക പ്രസിദ്ധീകരണം മാറ്റി വയ്ക്കുകയായിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ- പത്തനംതിട്ട-കലഞ്ഞൂർ-പല്ലൂർ, ആലപ്പുഴ-മുട്ടാർ-നാലുതോട്, കോട്ടയം- എലിക്കുളം-ഇളങ്ങുളം, എറണാകുളം ജില്ലയിലെ വേങ്ങൂർ-ചൂരത്തോട്, വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത്, മാറാടി- നോർത്ത് മാറാടി, മലപ്പുറം ജില്ലയിലെ ചെറുകാവ്- ചേവായൂർ, വണ്ടൂർ-മുടപ്പിലാശ്ശേരി, തലക്കാട്-പാറശ്ശേരി വെസ്റ്റ്, കോഴിക്കോട്-വളയം- കല്ലുനിര, കണ്ണൂർ-ആറളം-വീർപ്പാട് എന്നീ ഗ്രാമ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ്, തിരുവനന്തപുരം-നെടുമങ്ങാട്- പതിനാറാംകല്ല്, എറണാകുളം-പിറവം- കരക്കോട്, വയനാട്-സുൽത്താൻ ബത്തേരി-പഴേരി എന്നീ മുനിസിപ്പാലിറ്റി വാർഡുകൾ.

spot_img

Related Articles

Latest news