കോണ്‍ഗ്രസിനും സിപിഎമ്മിനും വാഴ വെച്ച്‌ പണി കൊടുത്ത് നാട്ടുകാര്‍

കൊല്ലം: എന്തിനും ഏതിനും അഭിവാദ്യ ഫ്ലക്സ് വയ്ക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് നാട്ടുകാര്‍.

കൊല്ലം പെരിനാട് പഞ്ചായത്തിലാണ് നാട്ടുകാരുടെ മറുപണി.

സംഗതി ഒരു റോഡ് പണിയാണ്. പെരിനാട് പഞ്ചായത്ത്‌ സ്റ്റാര്‍ച്ച്‌ ജംഗ്ഷന്‍ – കൈതകോടി റോഡ്. റോഡ് നിര്‍മ്മാണം ആരംഭിച്ചിട്ട് 2 മാസം കഴിഞ്ഞു. പക്ഷേ കാര്യങ്ങള്‍ ഇപ്പോഴും തുടങ്ങിയ ഇടത്ത് തന്നെ നില്‍ക്കുകയാണ്. റോഡ് പണിയേക്കാള്‍ വേഗത ഒച്ചിനുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പുതിയ റോഡ് പണിയാന്‍ പഴയ റോഡ് ഇളക്കിയിട്ടിരിക്കുന്നത് കാരണം ജനങ്ങള്‍ മറഞ്ഞിവീഴുന്ന അവസ്ഥ ആണ്. നടക്കാന്‍ പോലും നിവര്‍ത്തിയില്ല , വാഹനങ്ങളുടെ കാര്യം പറയേണ്ടതുമില്ല.പുതിയ റോഡിന് കാത്തിരുന്ന നാട്ടുകാര്‍ ഇപ്പോ പഴയ റോഡെങ്കിലും തിരിച്ച്‌ കിട്ടിയാല്‍ മതിയന്ന അവസ്ഥയിലാണ്. റോഡ് പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മടുത്ത നാട്ടുകാര്‍ ഒടുവില്‍ അതങ്ങ് ചെയ്തു, റോഡ് അടച്ചു. ആവശ്യത്തിന് വാഴകളും നട്ടു.

spot_img

Related Articles

Latest news