ലോക്ക് ഡൗൺ മെയ് 23 വരെ നീട്ടി; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

 

തിരുവനന്തപുരം : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഒരാഴ്ച കൂടി ലോക്ക് ഡൗൺ നീട്ടാൻ മന്ത്രിസഭാ തീരുമാനം, മെയ് 23 വരെയായിരിക്കും നിയന്ത്രണം.

കോവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിയ സാഹചര്യത്തിൽ ഈ മാസം 16 വരെയായിരുന്നു ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരുന്നത്, സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് വിളിച്ചു ചേർത്ത യോഗത്തിലാണ് പുതിയ തീരുമാനം.

വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്താണ് തീരുമാനം. നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗണും ഏർപ്പടുത്തും. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂർ ജില്ലകളിലാകും ട്രിപ്പിൾ ലോക്ക്ഡൗൺ. മറ്റു ജില്ലകളിൽ നിലവിലെ നിയന്ത്രണം തുടരും.

നിലവിലെ നിയന്ത്രണങ്ങൾക്ക് പുറമെയാണ് നാലു ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ പ്രദേശങ്ങളിൽ 50 ശതമാനത്തിന് മുകളിൽ രോഗവ്യാപനത്തോത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

രോഗവ്യാപനം കുറക്കാൻ ആണ് ലോക്ക്ഡൗൺ നീട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news