തിരുവനന്തപുരം: ഏതാനും ആഴ്ചകളായി തുടരുന്ന ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് ഇനിയും തുടരണമോയെന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗത്തില്‍ തീരുമാനമുണ്ടാവും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കത്ത് ചര്‍ച്ച ചെയ്യും.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതും പിന്‍വലിക്കുന്നതും പോസിറ്റിവിറ്റി നിരക്കിനനുസരിച്ചാവണം എന്നാണ് കേന്ദ്രം നല്‍കിയ കത്തില്‍ പറയുന്നത്. പത്തു ശതമാനത്തില്‍ താഴെ പോസിറ്റിവിറ്റി നിരക്കാണ് ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ കേന്ദ്രം നല്‍കുന്ന നിബന്ധന.
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ലോക്ക് ഡൗണ്‍ ഒരാഴ്ച നീട്ടാനാണ് സാധ്യതയെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ജൂണ്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.