ലോകം കോവിഡ് മഹാമാരിക്ക് മുന്നില്‍ പകച്ചുനിന്ന ആദ്യ ലോക്ക്ഡൗന്‍ സമയത്തു ചടയമംഗലം മുസ്ലിം ജമാഅത്തു പരിപാലന സമിതി പള്ളി പുരയിടത്തില്‍ ആരംഭിച്ച പപ്പായ കൃഷി വിളവെടുപ്പിന്റെ നിറവില്‍.
ഓഡിറ്റോറിയം നിര്‍മ്മാണത്തിനായി തയ്യാറാക്കിയിരുന്ന പള്ളി പുരയിടത്തിലാണ് പുതിയതായി കയറിയ പരിപാലന സമിതി അംഗങ്ങള്‍ നാടിനാകെ മാതൃകയാകുന്ന കൃഷി ആരംഭിച്ചത്. രോഗ പ്രതിരോധ ശേഷി കൂടിയ ഇനം റെഡ് ലേഡി പപ്പായയാണ് കൃഷിക്കായി തിരഞ്ഞെടുത്തത്.
തികച്ചും ജൈവവളം മാത്രം ഉപയോഗിച്ചു കൃഷി ചെയ്ത കയറ്റുമതി സാധ്യത കൂടിയ റെഡ് ലേഡി പൊതു വിപണിയില്‍ വന്‍ വിലയുള്ള പപ്പായ ആണ്. വിളവെടുപ്പ് തുടങ്ങിയ പപ്പായ മൊത്തമായും ചില്ലറയായും വില്‍പനക്ക് തയ്യാറായിരിക്കുന്നത്.