കോവിഡ് വ്യാപന നിരക്ക് കുറഞ്ഞതോടെ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച അണ്‍ലോക്കില്‍ ഇളവുകൾ വർധിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇത്തവണ ബാറുകള്‍, പാര്‍ക്കുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ ഉപാധികളോടെ അനുമതി നല്‍കിയിട്ടുണ്ട്. ശേഷിയുടെ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നാണ് നിബന്ധന. ബാറുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം.
പുതിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ഹോട്ടലുകള്‍ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ തുറന്നുപ്രവര്‍ത്തിക്കാം. ജൂണ്‍ 28വരെയാണ് ഇത് ബാധകമാവുക. യോഗ ക്ലാസുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 50 ശതമാനം പേരെവച്ച് പ്രവര്‍ത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇതേ മാനദണ്ഡ പ്രകാരം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി.
ദീര്‍ഘകാലത്തിനുശേഷം ജൂണ്‍ 13നാണ് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.