സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടും. വിവിധ മേഖലക്ക് കൂടുതൽ ഇളവുകളോടെ ജൂൺ 9 വരെ ലോക്ക് ഡൗൺ നീട്ടാൻ വിദഗ്ദ്ധ സമിതി ശുപാർശ , കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കും.
കൂടുതല്‍ ഇളവുകളോടെയാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി. ബാങ്കുകള്‍ക്ക് അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി.
സ്വര്‍ണം, തുണി, ചെരുപ്പ്, പുസ്തകങ്ങള്‍ സ്പെയര്‍പാര്‍ട്സുകള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. ഇളവുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും.