ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് ഗവർണർക്ക് സർക്കാർ വിശദീകരണം

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. ഓർഡിനൻസിൽ ഒപ്പിട്ടാൽ നിയമപരമായി നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് ഗവർണർക്ക് സർക്കാർ വിശദീകരണം നൽകി. ലോകായുക്ത സംസ്ഥാന വിഷയമാണെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും ഗവർണ്ണറെ അറിയിച്ചു.

വിവാദങ്ങൾ ശക്തമായതോടെയാണ് ലോകായുക്ത ഓർഡിനൻസില്‍ ഗവർണറുടെ ഇടപെടൽ ഉണ്ടായത്. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്നാണ് ​ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഗവർണറുടെ നടപടി.

അതേസമയം ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിനെതിരായ ഹർജിയിൽ ലോകായുക്ത ഈ മാസം നാലിന് വിധി പറയാൻ മാറ്റിയിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി ലോകായുക്തയുടെ പരിധിയിൽ വരുന്നതല്ലെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കിയിരുന്നു. ചാൻസലർ, പ്രോ വൈസ് ചാൻസിലർ എന്നിവർ ലോകായുക്തയുടെ പരിധിയിൽ വരില്ലെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി.

മന്ത്രി ബിന്ദുവിന്റെ കത്തിൽ ഒരിടത്തും ശുപാർശ നടന്നിട്ടില്ല. നിർദേശം നൽകുക മാത്രമാണ് ചെയ്തത്. എജിയുടെ ഉപദേശം അനുസരിച്ചാണ് പുനർനിയമനം ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ കത്ത് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നും ലോകായുക്ത വ്യക്തമാക്കി.

spot_img

Related Articles

Latest news