ലോകസഭയിലെയും രാജ്യസഭയിലെയും സഭാ നടപടികൾ ജനങ്ങളിലെക്കെത്തിക്കുന്ന ടെലിവിഷൻ പരിപാടികളാണ് ലോക്സഭാ ടീവിയും രാജ്യസഭാ ടീവിയും. രണ്ടു പരിപാടികളും കൂട്ടി യോജിപ്പിച്ചു ഇനി ഒറ്റ ചാനലിൽ ആയിരിക്കും പ്രക്ഷേപണം.
സൻസദ് ടി വി എന്നാണ് പുതിയ സംവിധാനം അറിയപ്പെടുക. റിട്ടയർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ രവി കപൂർ ആയിരിക്കും സൻസദ് ടിവിയുടെ സിഇഒ. ഒരു വർഷത്തേക്കാണ് തൽക്കാലം നിയമനമെങ്കിലും ആവശ്യമെങ്കിൽ പുനഃപരിശോധിച്ചു നീട്ടി നൽകാനും സാധ്യതയുണ്ട്. രണ്ടു സഭകളുടെയും നടപടികൾ ഇതിൽ സംപ്രേഷണം ചെയ്യും. രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവും ലോക് സഭ സ്പീക്കർ ഓം ബിർളയും സംയുക്തമായി അറിയിച്ചതാണ് ഈ വിവരം.